Tuesday, 17 November 2009

എന്തു പറയാന്‍!

ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച് ആര്‍ക്കെതിരെയും ഒരു ആരോപണം ഉന്നയിക്കാനല്ല. ഇതു വായിച്ചപ്പോള്‍ മനസ്സിന് എന്തോ ഒരു കനം. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് എന്റെ മകന്‍ ആദ്യമായി കമിഴ്ന്നു കിടന്നത്. തല പതുക്കെ ഉയര്‍ത്തി എന്നെ നോക്കി ചിരിക്കുമായിരുന്നു. എന്തോ വലിയ ഒരു കാര്യം സാധിച്ച പോലെ.

വാറ്റുകേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ബലമായി മോചിപ്പിക്കാന്‍ എക്സൈസ് ഓഫീസ് വളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. അതിന്റെ പേരിലാണത്രെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്! കൊള്ളാം; നല്ല കാരണം. നിയമം ലംഘിച്ച ഒരാളെ നിയമം ലംഘിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ചതിനിടയില്‍ അടി നടന്നതിന് മറ്റൊരു നിയമ ലംഘനം!

ജീവിതമെന്തെന്ന് അറിയുന്നതിനു മുമ്പേ മരണം പൂകിയ ആ കുഞ്ഞിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരിറ്റു കണ്ണുനീര്‍..

6 comments:

മി | Mi said...

വിവാദമാക്കരുത് പ്ലീസ്. ഒരു വിഷമം പങ്കു വെക്കുന്നു. അത്രേയുള്ളു.

മുക്കുവന്‍ said...

long live hartal :)


ആരുണ്ടിവിടെ ചോദിക്കാന്‍..എന്റെ പാര്‍ട്ടി എന്ത് ചെയ്താലും അത് നല്ലതിന് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പാര്‍ട്ടി ഭ്രാന്തര്‍ ഈ നാട്ടിലുള്ളിടത്തോളം കാലം ഇതിനു ഒരു മാറ്റവുമുണ്ടാവില്ല!

Anonymous said...

മി,

ഇതൊന്നും ആരും വിവാദമാക്കില്ല,

നേതൃസ്ഥാനത്ത് വിരാജിക്കുന്ന ഏതെങ്കിലും പുംഗന്റെ മകളുടെ ഭരത്താവിന്റെ ഓഞ്ചിയത്ത് കെട്ടിച്ചു വിട്ട നാലാമത്തെ നാത്തൂന്റെ നേരാങ്ങള അമേരിക്കയിലെ വാൾമാർട്ടിൽ പാർട്ട് ടൈം ജോലി ചെയ്യുന്നു എന്നൊന്നെഴുതി നോക്കൂ,
അപ്പോ കാണാം കളി,

കമന്റിനു മറുപടി എഴുതാനിരുന്നാൽ
ശ്വാസം വിടാൻ നേരമുണ്ടാവില്ല:)

ശ്രീ said...

അതെ, എന്ത് പറയാന്‍...
:(

നാട്ടുകാരന്‍ said...

പറയാനാരുമില്ലാത്തതിന്റെ കുഴപ്പം !

“ആരാന്റമ്മക്കു ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല് “

nishi said...

innale pathrathil oru vartha kandu.kozhikode nagarathile gathagatha kurukkinidayil railway oru drainage undakkunnu.appol aa sthalam oru kuppikkazhuthayi marumathre.railway yude thalappathirikkunnavark prapithamahanmar vazhiyo sthreedhanamayitto kittiyathano aa sthalam? please ithinethire prathikarikkoo....