Saturday 21 November 2009

അത്രക്കു വേണാരുന്നോ?!


രാവിലെ വായിച്ചു കുറേ ചിരിച്ചു. അപ്പോ പിന്നെ നിങ്ങളുമായി പങ്കു വെക്കാം എന്നു കരുതി. ചന്ദ്രയാന്‍ വെള്ളം കണ്ടെത്തും എന്നു മുന്‍‌‌കൂട്ടി കണ്ടതു കൊണ്ടാണത്രെ ഒ എന്‍ വി “അമ്പിളിയമ്മാവാ” എഴുതിയത്. എന്നാലും എന്റെ മന്ത്രീ.. താങ്കള്‍ സീരിയസ് ആയി പറഞ്ഞതു തന്നെയാണോ? ഒ എന്‍ വി പോലും ഞെട്ടിക്കാണും! (ദിലീപ് സ്റ്റൈലില്‍ “എപ്പ?” എന്നു ചോദിച്ചു കാണും!) ഈ റെയ്ഞ്ച് ഗുണ്ടുകള്‍ ഇനിയും എടുക്കാനുണ്ടോ? :) ഇതു ചില മത ശാസ്ത്രജ്ഞന്മാര്‍ അവരുടെ കിത്താബിലെ ശാസ്ത്ര സത്യങ്ങള്‍ വിവരിക്കുന്ന പോലെയായിപ്പോയി!

ഏതായാലും ബാക്കി പോയിന്റ്സ് ഒക്കെ സമ്മതിച്ചു ട്ടോ.. ഇളയ രാജേട്ടാ.. താങ്കളെ ഒരു മൂത്ത രാജേട്ടനായിട്ടാണ് ഞങ്ങള്‍ കണ്ടത്. ഒ എന്‍ വി സാറിനെ അത്രക്ക് അങ്ങ് പബ്ലിക്കായിട്ട് കൊച്ചാക്കേണ്ടായിരുന്നു. വരികള്‍ മാറ്റണമായിരുന്നെങ്കില്‍ റെക്കോര്‍ഡിംഗ് സമയത്തു തന്നെ പറഞ്ഞൂടായിരുന്നോ? ഒരു ടീം വര്‍ക്ക് ഒക്കെ വേണ്ടേ!

8 comments:

മി | Mi said...

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. മന്ത്രി സീരിയസ് ആയി പറഞ്ഞതാണെന്ന് തോന്നുന്നില്ല; എന്നാലും ഇരിക്കട്ടെ!

Anil cheleri kumaran said...

kalaki...

മുക്കുവന്‍ said...

hahahaha...

Nasiyansan said...

കേരള കൌമുദിയില്‍ വന്ന വാര്‍ത്തയാണോ ..എന്നാ നുണയായിരിക്കും

jayanEvoor said...

Ilayaraja did it for publicity.

or else he could have told it to the director at recording.

Prasanth Iranikulam said...

"കാഴ്ചകളിലൂടെ" എന്ന ബ്ലോഗില്‍ കമന്റിടാന്‍ പറ്റാത്തതുകൊണ്ടാണ്‌ ഇവിടെ പറയുന്നത്.


അസ്സലായിരിക്കുന്നു ആ യാത്രാവിവരണം.ആശംസകള്‍.
ഏഴാം ഭാഗത്തില്‍ നിന്ന് ഒന്നിലേക്കായിരുന്നു എന്നു മാത്രം!കാരണം BLOG ARCHIVE ഗാഡ്ജറ്റ് ഇല്ലാത്തതു തന്നെ.
അടുത്തയാത്രക്കായി കാത്തിരിക്കുന്നു.

krishnakumar513 said...

മി | Mi :നല്ല തകര്‍പ്പന്‍ പോസ്റ്റ് ആയിരുന്നല്ലോ.lgk പോകുന്നതിന് മുന്‍പ് തന്നെ വായിച്ചിരുന്നു.പക്ഷെ ഞങ്ങള്‍ക്ക് 2 ദിവസം ആണ് ഉണ്ടായിരുന്നത്.അതുകൊണ്ട് ഒരു ഓട്ടപ്രദിക്ഷണം നടത്താനെ സാധിച്ചുള്ളൂ.എന്തേ വീണ്ടുമൊന്നും എഴുതിക്കണ്ടില്ല?

അപ്പൂട്ടൻ said...

Slightly off, sorry for this...
If you don't mind, could you please send me an email at ppcintouch@gmail.com.
I won't be able to check personal emails from office (at day time), so a reply may come late :)
Thanks
Appoottan