Friday, 23 October 2009

ശ്രീശാന്ത്.. നിന്നെ ഞങ്ങള്‍ വെറുക്കുന്നു..

മതിയായി.. ഒരു കളിക്കാരനെക്കൊണ്ട് കേള്‍ക്കാവുന്നതിനപ്പുറം നീ കേള്‍പ്പിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ മറ്റൊരു കായികതാരത്തിനും ലഭിക്കാത്ത സ്നേഹവും അംഗീകാരവും തന്നവരാണ് ഞങ്ങള്‍ . ഇവിടുത്തെ മാധ്യമങ്ങള്‍ നിന്നെ വാനോളം വാഴ്ത്തി. കളിക്കളത്തിലെ മോശം പെരുമാറ്റം ഞങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. ടീമിലെ സീനിയര്‍ താരങ്ങള്‍ പോലും കാണിക്കാത്ത അഹന്തയും ധിക്കാരവും നീ കാണിച്ചപ്പോഴും നിന്നെ ഞങ്ങള്‍ വെറുത്തില്ല. ഐ പി എല്ലില്‍ തല്ലു വാങ്ങിക്കൂട്ടിയപ്പോള്‍ നിന്റെ കയ്യിലിരിപ്പു കൊണ്ടാണെന്നറിഞ്ഞിട്ടും നിനക്കു വേണ്ടി ഞങ്ങള്‍ വാദിച്ചു. കളിക്കളത്തില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും നീ ലംഘിച്ചപ്പോഴും, നിനക്കു വേണ്ടി ഈ മലയാളികള്‍ കൂടെ ഉണ്ടായിരുന്നു. നിന്നോടുള്ള സ്നേഹം കൊണ്ട്.. നിന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട്.

നീ ഒന്നും അര്‍ഹിക്കുന്നില്ല. ബി സി സി ഐ പോലും അര്‍ഹതയില്‍ കവിഞ്ഞ് നിനക്ക് അവസരം തന്നെന്ന് ഞങ്ങള്‍ കരുതുന്നു. അവരുടെ അവസാന ശാസന നില നില്‍ക്കുമ്പോഴും നീ എന്താണ് കാണിക്കുന്നത്? നിന്റെ വളര്‍ച്ചയ്ക്ക് നിദാനമായ കേരള ക്രിക്കറ്റ് അസോസിയേഷനെ തന്നെ നീ തിരിഞ്ഞു കൊത്തിയില്ലേ? ഇത്ര ചെറു പ്രായത്തില്‍ തന്നെ നിന്നെ ക്യാപ്റ്റന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ അവര്‍ നിന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസം നീ കണക്കിലെടുത്തോ? തെമ്മാടിത്തരമാണ് ശ്രീ.. ഒരു ടീമിന്റെ, ഒരു സംസ്ഥാനത്തിലെ മൊത്തം ക്രിക്കറ്റ് പ്രേമികളുടെയും ആത്മവിശ്വാസമാണ് നീ ചോര്‍ത്തിക്കളയുന്നത്.. ഒരു ക്യാമ്പില്‍ എല്ലാവരെയും നയിക്കേണ്ട നീ കോളേജു്കളില്‍ ആടിപ്പാടി, കല്യാണങ്ങളില്‍ പങ്കെടുത്തു നടക്കുന്നു. കൊള്ളാം! ഉണ്ട ചോറിനു നന്ദി എന്നൊരു സാധനമുണ്ട്. കേട്ടിട്ടുണ്ടോ ആവോ?

നിന്നില്‍ ഇനിയൊരു പ്രതീക്ഷയും അര്‍പ്പിക്കുന്നില്ല. നിനക്കതിനുള്ള അര്‍ഹതയില്ല. നിന്നെ ഞങ്ങള്‍ വെറുക്കുന്നു..

9 comments:

മി | Mi said...

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ എവനെയൊക്കെ തെരണ്ടി വാലു കൊണ്ട് നാലു പെട പെടക്കുയാണ് വേണ്ടത്..

VEERU said...

ലവനു കളിയേക്കാൾ മിടുക്കു ഡാൻസിലാ..!!
ഇനിപ്പോ സ്ഥിരായിട്ട് ഡാൻസാം !!

രഘുനാഥന്‍ said...

ഹി ഹി....... ശ്രീയില്ലാത്ത.......... ശാന്തനല്ലാത്ത........ ഒരു കോന്തന്‍...

Anonymous said...

The 'Money Factor' made him like that. After becoming rich and famous within short span of time, he thinks he is "GREAT" and doen't need to bother about anybody in the world. He will realise the truth within no time.Good post.

മുക്കുവന്‍ said...

put him out of the team.. he will come back like a donkey!!! few lakhs in short period of time.. that made that kid like that!!!

ശ്രീ ശാന്ത് എന്നാല്‍ അഹങ്കാരത്തിനു കൈയും കാലും വച്ചവന്‍ എന്നാണോ ആവോ?

Anonymous said...

സ്വാമി സന്ദീപ്‌ ചൈതന്യ ഒരു പ്രഭാഷണത്തില്‍, ഒരാള്‍ നശിക്കുന്നതിനുള്ള കുറച്ചു സാഹചര്യങ്ങള്‍ പറഞ്ഞിരുന്നു. അതിലൊന്ന് ചെറു പ്രായത്തിലെ വലിയ പ്രശസ്തി/പണം ആണ്.

പക്ഷെ, ഇപ്പോഴും ശ്രീ ശാന്ത് ടീമിലുള്ള പലരേക്കളും നന്നയി പന്തെറിയുന്നു.

വിന്‍സ് said...
This comment has been removed by the author.
മി | Mi said...

Thanks for your comments..

Anonymous said...

കഞ്ഞിക്കു വകയില്ലാത്തവനെ കുമ്പിട്ടു തന്നെ നിര്‍ത്തിക്കണം എന്നതിന്റെ ഒക്കെ ഉത്തമ ഉദാഹരണമാണു ഈ ശ്രീ ശാന്തനും, കലാഭവന്‍ മണിയും, ഹരിശ്രീ അശോകനൊക്കെ.

!!! best kannaa best.

ithivivide kidakate pinneedu aavasyam varum